കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണം നിഷേധിച്ച് ഫാദര്‍ പോള്‍ തേലക്കാട്. താന്‍ രേഖകളൊന്നും ഉണ്ടാക്കിയിട്ടില്ല. മറ്റ് ചിലരില്‍ നിന്ന് ലഭിച്ച രേഖകള്‍ അക്കാര്യം വ്യക്തമാക്കിത്തന്നെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തത്. സഭയുടെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് നല്‍കിയത്.
അവയുടെ ആധികാരികത തനിക്ക് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പരസ്യപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ സഭയുടെ ഭാഗത്ത് നിന്ന് പരാതി ഉണ്ടായത് ഏത് സാഹചര്യത്തില്‍ ആണെന്ന് അറിയില്ല. പൊലീസ് കേസെടുത്ത സ്ഥിതിക്ക് കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും ഫാദര്‍ തെലക്കാട് പറഞ്ഞു.
This post have 0 komentar
EmoticonEmoticon