ads

banner

Sunday, 17 March 2019

author photo

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി  ഇനി  കൊച്ചിയിൽ  ലഭ്യമാണ് . കോപ്പി ലുവാക് എന്നാണ് ഈ അതിപ്രശസ്ത കാപ്പിയുടെ പേര്.  കൊച്ചി പനമ്പിള്ളി നഗറിലാണ് കഫേ 'കോപ്പി ലുവാക്' ആരംഭിച്ചിരിക്കുന്നത് .  ബിസിനസ്സുകാരനും നടനുമായ നിർമൽ ജെയ്ക്കും കോസ്റ്റ്യൂം ഡിസൈനറായ ഷീബ മണിശങ്കറുമാണ് കഫേയുടെ സാരഥികൾ. ഒരു ബിസിനസ് തുടങ്ങണമെന്ന മോഹം തോന്നിയപ്പോൾ രണ്ടുപേർക്കും ഒരുപോലെ തോന്നിയ ആശയമായിരുന്നു കഫേ . കഫേകൾക്കു യാതൊരു കുറവുമില്ലാത്ത കൊച്ചിയിൽ അത്തരമൊരു സ്ഥാപനം തുടങ്ങുമ്പോൾ എന്തെങ്കിലുമൊരു പ്രത്യേകത വേണമെന്ന ചിന്തയാണ് കോപ്പി ലുവാക്കിലെത്തിച്ചത്. കാപ്പിയുടെ രുചിനുകരാൻ സിനിമലോകത്തെ മിക്ക താരങ്ങളും ഇവിടെ എത്താറുണ്ട്.

കാപ്പിയുടെ രുചി നാട്ടിലെങ്ങും പ്രശസ്തമായതോടെ കോപ്പി ലുവാക്കിന്റെ പുതിയ ഷോപ്പ് കൊച്ചിയിലെ നേവൽ ബേസിലും ആരംഭിച്ചിരിക്കുകയാണ്. കോപ്പി ലുവാക്കിന്റെ ആരംഭം ഇന്തോനേഷ്യയാണ്. സാധാരണ കാപ്പിക്കുരുവിനെ പ്രത്യേകരീതിയിൽ സംസ്കരിച്ചെടുത്താണ് കോപ്പി ലുവാക്  തയാറാക്കിയെടുക്കുന്നത്. വിലയുടെ കാര്യത്തിലെന്ന പോലെ തന്നെ കുറച്ചേറെ സങ്കീർണ്ണമാണ് കോപ്പി ലുവാക് എന്ന കാപ്പി തയ്യാറാക്കുന്ന കാര്യത്തിലും . സിവെറ്റ് കോഫി എന്നൊരു വിളിപ്പേരുകൂടി കോപ്പി ലുവാക്കിനുണ്ട്. സിവെറ്റ് എന്ന വെരുകിന്റെ വർഗ്ഗത്തിപ്പെട്ട ഒരു ജീവിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. ഭക്ഷിക്കപ്പെട്ട കാപ്പിക്കുരു ശരീരത്തിനുള്ളിലെ  രാസപ്രവർത്തങ്ങൾക്കു ശേഷം പൾപ്പ് വേർപ്പെട്ടു പുറത്തുവരുമ്പോൾ അതിനു ഗുണങ്ങളധികമാണെന്ന് പറയപെടുന്നു . അങ്ങനെ പുറത്തുവരുന്ന കാഷ്ഠത്തിൽ നിന്നും കാപ്പികുരുവിനെ വേര്‍തിരിച്ചെടുത്തു സംസ്കരിച്ചാണ് കോപ്പി ലുവാക് തയാറാക്കിയെടുക്കുന്നത്. വെരുകിനെ കൂട്ടിലിട്ടു വളർത്തി, കാപ്പിക്കുരു കഴിപ്പിച്ച്, കാഷ്ഠത്തിൽ നിന്നും കാപ്പിക്കുരു സംസ്ക്കരിച്ചെടുക്കുന്നു .ഇന്തോനേഷ്യയിലിപ്പോൾ  കോപ്പി ലുവാക് വലിയ  വ്യവസായമായി മാറിയിരിക്കുകയാണ് .

കൊച്ചി നഗരത്തിലെ കഫേകളിൽ അകത്തളങ്ങളിൽ ഏറ്റവും മനോഹരമായതാണ് കോപ്പി ലുവാക്കിന്റേത്.വളരെ വ്യത്യസ്തവും ആകർഷകവുമാകണം അകത്തളമെന്നു നിർബന്ധമുണ്ടായിരുന്നതുകൊണ്ടു തന്നെ, അതിവിശിഷ്ടമായ വസ്തുക്കൾകൊണ്ടു അകം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട് കഫെയുടെ സാരഥികൾ. കുട്ടവഞ്ചിയുടെ ആകൃതിയിലുള്ള ഇരിപ്പിടങ്ങൾ വയനാട്ടിലെ ഗോത്രവർഗക്കാരോട് പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണ്. അങ്ങനെ ഏറെ പ്രത്യേകതകളുള്ള നിരവധി വസ്തുക്കൾ കോപ്പി ലുവാക്കിൽ കാണുവാൻ കഴിയും.കുട്ടവഞ്ചിയുൾപ്പടെ ഇരിപ്പിടമാക്കി രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്ത നിറഞ്ഞതാണ് കോപ്പി ലുവാക്ക്. മെക്സിക്കൻ ഇറ്റാലിയൻ വിഭവങ്ങളുമായി പനമ്പിള്ളി നഗറിൽ തുടങ്ങിയ ഈ ബിസിനസ് സംരംഭത്തിലേക്ക് കോപ്പി ലുവാക് എന്ന കാപ്പിയുടെ വരവോടെ കഫേ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് .

വില കൂടുതലാണെങ്കിലും വ്യത്യസ്തവും രുചികരവുമായ കാപ്പിയാണ് കഫേയിലേക്ക് ഏവരെയും ആകർഷിക്കുന്നത്. ഒരു കപ്പ് കോപ്പി ലുവാക് ആയിരത്തിയറുന്നൂറ് രൂപ നിരക്കിലാണ് ഇവിടെ വിൽക്കുന്നത്.വിഭവങ്ങളുടെ കാര്യത്തിലും ഈ കഫേ അദ്ഭുതപ്പെടുത്തും. മെക്സിക്കന്‍ ഇറ്റാലിയൻ വിഭവങ്ങളുടെ ഒരു നിര തന്നെ ഇവിടെ നിന്നും ആസ്വദിച്ചു കഴിക്കാം. അതീവ രുചികരമായ ആ വിഭവങ്ങൾക്കൊപ്പം കോപ്പി ലുവാക് കൂടി ചേർന്നപ്പോഴാണ് കഫെയിൽ തിരക്കേറിയത്. 1600 രൂപ വിലവരുന്ന കാപ്പി കുടിക്കാൻ ആളുകൾ എത്തുമോ എന്നൊരു സംശയം ഉടമകൾക്കുണ്ടായിരുന്നുവെങ്കിലും കേട്ടറിഞ്ഞെത്തിയ ആവശ്യക്കാർ നിരവധിയാണ്. ഒരു പുതുമയ്ക്കു വേണ്ടിയും രുചിയറിയാനും ആദ്യം കഫെയിൽ കയറുന്നവർ പിന്നീട് സ്ഥിരമായി എത്തിത്തുടങ്ങി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement