ജിയോ ഉപയോക്താക്കള്‍ക്ക് ഇനി സന്തോഷവാര്‍ത്ത. അതായത്, സെപ്തംബറില്‍ ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറാണ് ഇത്. സെലിബ്രേഷന്‍ പാക്ക് ചെറിയ കാലയളവിലേക്ക് കൂടി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫര്‍ പ്രകാരം 2 ജിബി 4ജി ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് ലഭിക്കും. ജിയോ പ്രൈം ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മാര്‍ച്ച് 17വരെയാണ് ഓഫര്‍ ലഭിക്കുന്നത്. മൈ ജിയോ ആപ്പില്‍ പരിശോധിച്ചാല്‍ ഈ ഓഫര്‍ ലഭ്യമാണോ എന്ന് അറിയാം.
ഈ ഓഫര്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക് 6ജിബി അധിക ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്പില്‍ നിങ്ങളുടെ പ്ലാന്‍ എന്ന സെക്ഷനില്‍ കരന്റ് പ്ലാന്‍ ഏതാണ് എന്ന് നോക്കിയാല്‍ ജിയോ സെലിബ്രേഷന്‍ ഓഫര്‍ ലഭിക്കുമോ എന്ന് അറിയാം. ഇപ്പോഴുള്ള പ്ലാനിന് പുറമേയാണ് 6 ജിബി ഫ്രീയായി ലഭിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon