ads

banner

Saturday, 22 December 2018

author photo

കൊച്ചി : മകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധവേണമെന്ന് പിതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഹിന്ദുവായ താന്‍ റുബീനയെ വിവാഹം കഴിച്ചതിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം മതത്തിലേക്ക് മാറിയിരുന്നു.എന്നാല്‍ രണ്ട് വര്‍ഷംമുമ്പ് ഭാര്യക്ക് വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ ബൈജുഎന്ന ഫിറോസും റുബീനയും വേര്‍പിരിഞ്ഞത്.എറണാകുളം ബ്രോഡ്വെയില്‍ എ.ആര്‍.ക്യാമ്പിന് പുറക് വശം പെട്ടികട നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് ഫിറോസ്.

അന്ന് ഇരുവരുംതമ്മില്‍ വേര്‍ പിരിഞ്ഞപ്പോള്‍ പിതാവിന്റെ സ്വത്തുക്കള്‍ മകള്‍ക്കായി നല്‍കിയിരുന്നു.മാത്രമല്ല, അമ്മ മകളെ സംരക്ഷിച്ചോളാം എന്ന അടിസ്ഥാനത്തിലാണ് സ്വത്ത് നല്‍കിയതും,മകളെ അമ്മയ്ക്ക് വിട്ട് നല്‍കിയതും. എന്നാല്‍ ഇന്ന് അമ്മയ്ക്ക് മകളെ വേണ്ടാത്ത രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. റുബീന രണ്ടാം വിവാഹം കഴിച്ചതോടെ രണ്ടാനച്ഛന്‍ പത്തുവയസുളള സൈറാബാനുവെന്ന തന്റെ മകളെ ക്രൂരമായി ഉപദ്രവിച്ചു വരികയാണ്. തനിക്ക് മകളെ വിട്ട് തരുവാനോ,മകള്‍ക്ക് സംരക്ഷണം നല്‍കുവാണോ അമ്മ തയ്യാറാകുന്നില്ല.മകള്‍ക്ക് ഭക്ഷണമോ,വെളളമോ പോലും കൃത്യമായി കൊടുക്കാറില്ലെന്ന് മാത്രമല്ല,അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈറാബാനുവിനെ റുബീനയുടെ വീട്ടുകാര്‍ തറാവാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി പുസ്തകം എടുക്കാന്‍ വിട്ടീല്‍ എത്തിയപ്പോള്‍ രണ്ടാനച്ഛന്‍ നെഞ്ചിന്‍കൂടിന് വിരല്‍ കൊണ്ട് കുത്തുകയും,ചെകിളത്തടിക്കുകയും,തലക്കും മേലാസകലവും മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.ഇതിനെല്ലാം റുഭീനയും കൂട്ടുനില്‍ക്കുകയാണ്.ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മകള്‍ക്ക്് സര്‍ക്കാര്‍ സഹായം നല്‍കണം.തന്റെ മകളെ തനിക്ക് വിട്ട് കിട്ടണമെന്നും,മകള്‍ ഉപദ്രവിക്കപ്പെട്ട കാര്യം തന്നോട് പറഞ്ഞതിന്റെ വീഡിയോ ക്ലിപ്പും തന്റെ പക്കല്‍ ഉളളതായും പിതാവ് അറിയിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement