കോല്‍ക്കത്ത: ഗാന്ധിജിയെ കൊന്നവരില്‍നിന്നു രാജ്യസ്നേഹത്തിന്റെ പാഠം ആവശ്യമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി ബിജെപിയെ വരെ സ്വകാര്യവത്കരിച്ചു. മോദിക്കെതിരെ ആരെങ്കിലും എതിര്‍ത്ത് സംസാരിച്ചാല്‍ അവരെ ദേശദ്രോഹികളും പാക്കിസ്ഥാന് അനുകൂലികളുമാക്കുകയാണ് അദ്ദേഹത്തിന്റെ രീതിയെന്നു മമത കുറ്റപെടുത്തി.
സ്വാതന്ത്ര്യസമര പോരാളിയായ ഒരാളുടെ മകളായ എന്നെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. ഗാന്ധിജിയെ കൊന്നവരില്‍നിന്നു രാജ്യസ്നേഹത്തിന്റെ പാഠം ആവശ്യമില്ല- മമത പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നു?. എന്തുകൊണ്ട് അതു തടയാന്‍ കഴിഞ്ഞില്ല?. ജവാന്മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുതെന്നും മമത ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon