തിരുവനന്തപുരം: വടകരയില്‍ പി ജയരാജന്‍ തോല്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകക്കേസില്‍ പ്രതിയായ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി.പി.എം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജനാണ് വടകരയിലെന്നറിഞ്ഞപ്പോള്‍ വീണ്ടും മല്‍സരിക്കാന്‍ തോന്നി. എന്നാല്‍ മുന്‍ തീരുമാനത്തില്‍ മാറ്റമില്ല. കൈപ്പത്തി ചിഹ്നത്തില്‍ വടകരയില്‍ സ്ഥാനാര്‍ഥിയുണ്ടാകും. ആര്‍.എം.പി യു.ഡി.എഫിനെ പിന്തുണയ്ക്കും.
കുമ്മനത്തെ ഇറക്കിയാലൊന്നും തിരുവനന്തപുരത്ത് താമര വിരിയില്ല. അവിടെ ശശി തരൂര്‍ തന്നെ വിജയിക്കും. വയനാട് സ്ഥാനാര്‍ഥിയായി കെ.മുരളീധരന്റെ പേര് ചര്‍ച്ചയാകുന്നത് സ്വാഭാവികമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
This post have 0 komentar
EmoticonEmoticon