ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്എഎയുടെ വസതിയില്‍ റെയ്ഡ്. ഉദ്ദം നഗറില്‍നിന്നുള്ള എം എല്‍ എ നരേഷ് ബല്യാണിന്റെ വസതിയില്‍നിന്നാണ് ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാത്രി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 2.56 കോടി രൂപയാണ് പിടിച്ചെടുത്തത്. എംഎല്‍എയെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലുള്ള ഒരു കെട്ടിട്ട നിര്‍മാതാവിനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് എംഎല്‍എയുടെ കൈവശം പണമുണ്ടെന്ന് വിവരം ലഭിച്ചതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
എംഎല്‍എ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും ഇത് കണക്കില്‍പ്പെടാത്ത പണമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon