കാസർകോട്: കാസർകോട് മുള്ളേരിയയിൽ വൻ കുഴൽപ്പണ വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എൺപത് ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മഹാരാഷ്ട്ര സത്താറ സ്വദേശി മയൂർ ഭാരത് ദേശ്മുഖാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അറകളോട് കൂടിയ പ്രത്യേക ഉൾവസ്ത്രത്തിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
സുള്ള്യ കാസർഗോഡ് പാതയിലെ ആദൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കുഴൽപണം പിടികൂടിയത്. കർണാടക മദ്യം കേരളത്തിലേക്ക് കടത്തുന്നത് കണ്ടെത്താനാണ് എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നത്. ഇതിനിടയിലാണ് കുഴൽ പണം പിടികൂടിയത്. കർണാടക ആർ.ടി.സി ബസിലായിരുന്നു കുഴൽപ്പണകടത്ത്. കോഴിക്കോട്ടെ സച്ചിൻ ഖദം എന്നയാളെ ഏൽപ്പിക്കുന്നതിനായാണ് പണം കൊണ്ടു വന്നതെന്നാണ് ദേശ്മുഖ് പറയുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon