മലപ്പുറം: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു മുതൽ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ രാത്രി താനൂരിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നടപടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇന്നലെ മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തതിന്റെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകനായ താനൂർ സ്വദേശി പ്രണവിനാണ് കുത്തേറ്റത്. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.
സംഭവവുമായി ബന്ധപെട്ട് നാല് പേരെ താനൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബിജെപി പ്രവർത്തകരും രണ്ട് എസ്ഡിപിഐ പ്രവർത്തകരുമാണ് പിടിയിലായത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon