ന്യൂഡൽഹി: നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറൽ കരംബീര്‍ സിംഗ് ചുമതലയേറ്റു. സൈനിക ട്രൈബ്യൂണൽ അനുമതിയോടെയാണ് കരംബീര്‍ സിങ്ങ് ചുമതലയേറ്റത് . കരംബീർ സിംഗിന്‍റെ നിയമനത്തിനെതിരെ വൈസ് അഡ്മിറൽ ബിമൽ വര്‍മ ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് സൈനിക ട്രൈബ്യൂണ ലിന്റെ അനുമതി വാങ്ങേണ്ടി വന്നത്.
സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്. തീരദേശമേഖലയിലെ വെല്ലുവിളികളെ ഉടനടി നേരിടാൻ പാകത്തിലുള്ള ശക്തമായ സേനയായി നാവിക സേനയെ മാറ്റുകയെന്നതാണ് തന്‍റെ ഉദ്യമെന്ന് ചുമതലയേറ്റ ശേഷം കരംബീര്‍ സിങ്ങ് വ്യക്തമാക്കി .
അതേസമയം, വൈസ് അഡ്മിറൽ ബിമൽ വര്‍മ നൽകിയ പരാതിയിൽ ജൂലൈ 17 ന് ട്രൈബ്യൂണൽ വാദം കേള്‍ക്കും. തന്‍റെ സീനിയോറിറ്റി മറികടന്ന് കരംബീര്‍ സിങ്ങിനെ നിയമിച്ചെന്നാണ് ബിമൽ വര്‍മയുടെ പരാതി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon