തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റി ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവി തന്നെയാണ് മുഖ്യ ചർച്ചാ വിഷയം. ശബരിമലയുടെ പേരിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും ചിലയിങ്ങളിൽ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സി.പി.എമ്മിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ശബരിമലയുടെ പേരിലുള്ള രാഷ്ട്രീയമുതലെടുപ്പിനെ പ്രതിരോധിക്കാനായി എന്നുതന്നെയാണ് പത്തനംതിട്ടയിലെ വിധിയടക്കം ചൂണ്ടിക്കാട്ടുന്നത് എന്നാണ് ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
ശബരിമലയുടെ പേരിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയമുതലെടുപ്പിന് നടത്തിയ നീക്കങ്ങളെ പത്തനംതിട്ടയിൽ ഫലപ്രദമായി പ്രതിരോധിക്കാനായി. എന്നാൽ ദേശീയതലത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായെത്തുമെന്ന പ്രചാരണവും മോദിവിരുദ്ധ പ്രചാരണം എല്ലാതലത്തിലും ശക്തമായതും ക്രിസ്ത്യൻ ന്യൂനപക്ഷസ്വാധീന മണ്ഡലമായ പത്തനംതിട്ടയെയും സ്വാധീനിച്ചു. സംസ്ഥാനത്തെല്ലായിടത്തും മുസ്ലിം മതന്യൂനപക്ഷങ്ങളെയും മോദിവിരുദ്ധ വികാരം ശക്തമായി സ്വാധീനിച്ചത് യു.ഡി.എഫിന് അനുകൂലമായി മാറിയെന്നാണ് റിപ്പോർട്ടുകൾ
പാലക്കാട്ട് അട്ടിമറി സംഭവിച്ചത് മണ്ണാർക്കാട് ഏരിയാകമ്മിറ്റിക്ക് കീഴിൽ വരുന്ന മണ്ണാർക്കാട്ടും കോങ്ങാടും സംഭവിച്ച വോട്ട് ചോർച്ച കൊണ്ടാണ്. പാർട്ടിക്കുള്ളിൽ ഇതുസംബന്ധിച്ചുയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് പാർട്ടിതല പരിശോധനയ്ക്ക് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon