പുതുതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളിലൊന്ന് അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതാ ബൈപ്പാസില്‍ അരൂരിനും കുമ്പളത്തിനും ഇടയില്‍ വെച്ച് പാലത്തിന്റെ കൈവരിയിലേയ്ക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിലെ യാത്രക്കാര്‍ക്ക് പരിക്കില്ല. അതേസമയം, കൈവരി തകര്‍ത്ത് ബസ് താഴേയ്ക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.വാടക അടിസ്ഥാനത്തില്‍ നിരത്തിലിറക്കിയിരിക്കുന്ന ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി തിരുവനന്തപുരം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്നതോടൊപ്പം സിറ്റി സര്‍വീസുകളും നടത്തുന്നുണ്ട്. എയര്‍ കണ്ടീഷണ്‍ ചെയ്ത ബസിന്റെ നിരക്ക് വോള്‍വോ ലോഫ്ളോര്‍ ബസിന് സമമാണ്.
ഒരു മാസം മുന്‍പാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ചത്. ഇ ബസ് സര്‍വീസ് ആരംഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon