മുബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടു പിന്നാലെയാണ് മഹാരാ്ട്ര പ്രതിപക്ഷ നേതാവ് രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാധാകൃഷ്ണ പാട്ടിലിന്റെ മകന്‍ സുജയ് വിഖെ പാട്ടില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് നിലനില്‍ക്കെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തന്റെകാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുക്കട്ടെയെന്നാണ് രാധാകൃഷ്ണയുടെ നിലപാട്.
തന്റെ മകന്‍ സുജയ് പാട്ടീലിന് ലോക്സഭാ സീറ്റ് നേടിയെടുക്കാന്‍ രാധാകൃഷ്ണ പാട്ടീല്‍ പരമാവധി ശ്രമിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സുജയ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നത്. മകന് വേണ്ടി അഹമ്മദ് നഗര്‍ സീറ്റാണ് രാധാകൃഷ്ണ പാട്ടില്‍ നേടിയെടുക്കാന്‍ ശ്രമിച്ചിരുന്നത്.
മകന് സീറ്റ് നിഷേധിച്ചത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കടുംപിടിത്തം മൂലമാണെന്നാണ് രാധാകൃഷ്ണ പാട്ടീലിന്റെ ആരോപണം. ബിജെപിയില്‍ ചേര്‍ന്ന സുജയ് വിഖെ പാട്ടിലിന് അഹമ്മദ് നഗര്‍ സീറ്റാണ് ബിജെപി നല്‍കിയിരിക്കുന്നത്. അതേസമയം മകനെതിരെ പ്രചരണത്തിന് ഇറങ്ങില്ലെന്നും രാധാകൃഷ്ണ പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon