ഇസ്ലാമാബാദ്: നാളെ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പാകിസ്ഥാനിൽ സംപ്രേക്ഷണം ചെയ്യില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്കരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പാകിസ്ഥാന്റെ നടപടി.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. പാകിസ്താനിലെ പ്രശ്സത ക്രിക്കറ്റ് ജേർണലിസ്റ്റ് സാജ് സാദിഖ് ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
നേരത്തെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ പ്രീമിയർ ലീഗുമായുള്ള കരാർ ഐ.എം.ജി റിലയൻസ് അവസാനിപ്പിച്ചിരുന്നു. പി.എസ്.എല്ലിന്റെ ലോകവ്യാപകമായ ടെലിവിഷൻ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട കരാറായിരുന്നു റിലയൻസ് റദ്ദാക്കിയത്.
This post have 0 komentar
EmoticonEmoticon