പാട്‌ന: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍.രാജീവ് കുമാര്‍ സിങ്ങാണ് സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ മദ്യപിച്ച് ഭരാണാധികാരിക്ക് മുന്നിലെത്തിയത്.സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ ബ്രീത്ത് അനലൈസര്‍ വച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
പുര്‍ണിയ ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം നടപടി എടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ മദ്യപിച്ചെന്ന് രാജീവ് സമ്മതിക്കുയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.രാജീവ് കുമാര്‍ ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങിയത്.പുര്‍ണിയ ലോക്സഭാ സീറ്റിലേക്കുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു രാജീവ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
This post have 0 komentar
EmoticonEmoticon