തൊടുപുഴ: ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ തൊടുപുഴയ്ക്ക് അടുത്ത് കുമാരമംഗലത്തെ വാടക വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. തടിച്ച് കൂടിയ നാട്ടുകാരും പ്രദേശവാസികളും പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതിയെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
രാവിലെ 11 മണിയോടെയാണ് പ്രതി അരുണ്‍ ആനന്ദിനെ വന്‍ പൊലീസ് സന്നാഹത്തോടെ വാടക വീട്ടിലെത്തിച്ചത്. വിവരം അറിഞ്ഞ് തടച്ചുകൂടിയ നാട്ടുകാര്‍ പ്രതിയെ കൂകി വിളിച്ച് അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പുറത്തെത്തിയതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
അരുണ്‍ ആനന്ദും കുട്ടിയുടെ അമ്മയും കുമാരമംഗലത്ത് എത്തിയത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേന. ഒരു മാസം മുന്‍പാണ് അരുണും യുവതിയും കുട്ടികളും ഇവിടെ എത്തുന്നത്. അരുണിനും കുട്ടികളുടെ അമ്മയായ യുവതിക്കും നാട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍ കുട്ടികള്‍ നാട്ടുകാരില്‍ ചിലരുമായി ബന്ധം സ്ഥാപിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon