ബംഗളൂരു: ഉത്തര കര്‍ണാടകയിലെ ധര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 13 ആയി. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍കൂടി ലഭിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇനിയും 12 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്നു എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ അറിയിച്ചു.
ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷമാണ് ആറ് മൃതദേഹങ്ങള്‍ ദേശീയ ദുരന്ത നിവാ രണ സേനാംഗങ്ങള്‍ (എന്‍ഡിആര്‍എഫ്) പുറത്തെടുത്തത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ് റവന്യൂ അധികൃതര്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായുള്ളത്. അപകടത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ദുരന്തസ്ഥലം സന്ദര്‍ശിച്ചു. ആവശ്യമെങ്കില്‍ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon