കോഴിക്കോട്: ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ് സക്കറിയ. ഷാജുവിന്റെ അമ്മയെയും ഇതിലേക്ക് വലിച്ചിഴക്കാനാണ് ജോളി ശ്രമിക്കുന്നത്. ജോളി ഒറ്റക്കല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തമല്ലേയെന്നും സക്കറിയ ചോദിച്ചു.
ജോളി തങ്ങളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞതായി സക്കറിയ വെളിപ്പെടുത്തി. കുട്ടിക്ക് കൊടുക്കാനെന്ന വ്യാജേന ജോളി ഭക്ഷണവുമായി വീട്ടിലെത്തിയിരുന്നു. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ജോളി ശ്രമിച്ചിരുന്നതെന്നും ഷാജുവിന്റെ പിതാവ് പറഞ്ഞു.
തന്ത്രപരമായിരുന്നു ജോളിയുടെ നീക്കങ്ങള്‍. കുട്ടിക്ക് വേണ്ടി പ്രത്യേകതരം ഭക്ഷണങ്ങളാണ് ജോളി കൊണ്ട് വന്നത്. ഇത് തങ്ങളെ കൂടി ലക്ഷ്യമിട്ടായിരുന്നു ചെയ്തത്. മൊഴിയെടുക്കുന്നതിനിടെയാണ് ജോളിയുടെ ഈ പദ്ധതിയെ പറ്റി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് സക്കറിയ പറഞ്ഞു. സാമ്പത്തിക താത്പര്യങ്ങളാണ് താനുമായുള്ള വിവാഹത്തിന് പിന്നിൽ ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നതെന്ന് നേരത്തെ ഷാജു പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon