ads

banner

Tuesday, 11 February 2020

author photo

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം രാജ്യത്തിന്റേതാണെന്ന് അരവിന്ദ് കെജ്​രിവാൾ. എഎപിയുടെ ജയം രാജ്യത്തിനുള്ള മുഖ്യസന്ദേശമാണ്. ഡൽഹി കുടുംബത്തിന്റേതാണെന്നും  പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്​രിവാൾ പറഞ്ഞു. മൂന്നാമതും ഡൽഹിയുടെ മുഖ്യമന്ത്രിയായി കെജ്​രിവാൾ സത്യപ്രതിജ്ഞ ചെയ്യും.

ഏഴുസീറ്റെന്ന ഒറ്റ അക്കത്തിലേക്ക് ബിജെപി ചുരുങ്ങിയപ്പോൾ 15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യമായി. ബിജെപിയേക്കാള്‍ 13 ശതമാനം വോട്ടാണ് എഎപിക്ക് ഇക്കുറി കൂടുതൽ ലഭിച്ചത്. ജാമിയയും ഷെഹീന്‍ബാഗും അടക്കം പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ മിന്നുന്ന വിജയം നേടി.

സാധാരണക്കാരന്‍റെ മനസറിഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടപ്പാക്കിയ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി ജനത വോട്ട് ചെയ്തു. എഴുപത് നിയമസഭ മണ്ഡലങ്ങളില്‍ 63 സീറ്റുകളിലും മുന്നേറ്റം. പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളും വിദ്വേഷപ്രസംഗങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായി. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 7 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് നേട്ടം. 15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യം. ജാമിയയും ഷെഹീന്‍ബാഗും അടക്കം പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ മിന്നുന്നവിജയം നേടി.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement