ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഭീകരവാദികളുണ്ടെന്ന് റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പോലീസും സൈന്യവും സംയുക്തമായാണ് ഭീകർക്കായി തിരച്ചിൽ നടത്തിയത്. ഇവിടെ നിന്ന് വലിയതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ഭീകരർ ഏത് സംഘടനയിൽ പെട്ടവരാണെന്ന് വ്യക്തമല്ല. കൂടുതൽ ഭീകരർ കണ്ടേക്കാമെന്ന സംശയത്തെ തുടർന്ന് പ്രദേശം മുഴുവൻ സുരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon