ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന നിലപാട് വ്യക്തമാക്കി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ ഷീല ദീക്ഷിത് നിലപാട് മയപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.
സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്ന് തിങ്കളാഴ്ച ബൂത്ത് കമ്മിറ്റി പ്രവർത്തകരുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസുമായി ഇനി ചർച്ചയില്ലെന്നും ഏഴ് മണ്ഡലത്തിലും ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായിയും തിങ്കളാഴ്ച പ്രതികരിച്ചു.
സഖ്യത്തിന് തയാറായി ആം ആദ്മി പാർട്ടി പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, സഖ്യത്തിനെതിരെ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി കടുത്ത നിലപാട് സീകരിച്ചു. ഇതിനിടെ, ഡൽഹി ഘടകം അധ്യക്ഷ ഷീല ദീക്ഷിതിനെ സോണിയ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചതോടെ സഖ്യസാധ്യത വാർത്തകൾ വീണ്ടും ഉയർന്നു. നേരത്തേ, സഖ്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ഷീല ദീക്ഷിത് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിലപാട് മയപ്പെടുത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon