തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മുഴുവൻ ഡിജിറ്റലാക്കാനുള്ള സർക്കാരിന്റെ ഹൈടെക‌് പദ്ധതി ലക്ഷ്യത്തിലേക്ക‌്. എട്ടുമുതൽ 12 വരെയുള്ള ക്ലാസ‌്മുറികളിൽ ആധുനിക വിവരസാങ്കേതികവിദ്യാ ഉപകരണങ്ങളുടെ വിന്യാസം പൂർത്തിയാക്കി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
എൽ.പി./യു.പി.സ്കൂളുകൾ ഹൈടെക് ആക്കുന്നതിൻറെ ഭാഗമായി സർക്കാർ, എയ‌്ഡഡ‌് മേഖലയിലെ 9941 പ്രൈമറി സ‌്കൂളുകൾക്ക‌് ഹൈടെക‌് ലാബ‌് പദ്ധതിക്ക‌് ടെൻഡർ ക്ഷണിച്ചു. 55,086 ലാപ്‌ടോപ്പുകളും യുഎസ്ബി സ്പീക്കറുകളും 23,170 മൾട്ടിമീഡിയാ പ്രൊജക്ടറുകളും പുതിയ അധ്യയനവർഷത്തിൽ എത്തിക്കാനാണ‌് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 3248 എൽഇഡി ടെലിവിഷനും 5644 മൾട്ടിഫങ‌്ഷൻ പ്രിന്ററും സ‌്കൂളുകൾക്ക‌് നൽകുന്നുണ്ട‌്.
ഹൈടെക‌് ആക്കുന്ന മുഴുവൻ എൽപി, യുപി സ‌്കൂളുകൾക്കും സൗജന്യ ബ്രോഡ്ബാൻഡ‌് സൗകര്യവും നൽകുന്നുണ്ട‌്. 292 കോടി കിഫ്ബി ധനസഹായത്തിലാണ‌് പ്രൈമറിതലത്തിൽ ഹൈടെക‌് വിദ്യാലയങ്ങൾ ഒരുക്കുന്നത‌്. നേരത്തെ ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ ഹൈടെക‌് ആക്കുന്നതിന്റെ ഭാഗമായി 59,772 ലാപ്‍ടോപ‌് 43,422 പ്രൊജക്ടർ, 42,739 സ്പീക്കർ, 4578 ഡിഎസ്എൽആർ ക്യാമറ, 4206 ടെലിവിഷൻ, 4576 വെബ്ക്യാമുകൾ എന്നിവ ഉൾപ്പെടെ മൂന്നു ലക്ഷത്തിലധികം ഉപകരണങ്ങൾ നൽകി. ഇതിനായി 327.65 കോടിയാണ‌് ചെലവഴിച്ചത‌്. പ്രൈമറി സ‌്കൂളുകൾക്ക‌് ലഭിച്ച തുക കൂടിയാകുമ്പോൾ കംപ്യൂട്ടർ ഉപകരണങ്ങൾക്കു മാത്രമായി സർക്കാർ സ‌്കൂളുകൾക്ക‌് അനുവദിച്ച തുക 493.5 കോടി രൂപയായി ഉയർന്നു.
പ്രൈമറി സ‌്കൂളുകൾകൂടി ഹൈടെക‌് ആകുന്നതോടെ മുഴുവൻ വിദ്യാലയങ്ങളും ഡിജിറ്റലാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാകണമെന്ന #എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമാണ‌് യാഥാർഥ്യമാകുന്നത്. അധ്യാപക പരിശീലനം, സമഗ്ര വിഭവ പോർട്ടൽ എന്നിവയെല്ലാം പൂർത്തിയാക്കി ജൂൺ ആദ്യവാരം എൽപി, സ‌്കൂൾ ലാബുകളിൽ ഉപകരണങ്ങളുടെ വിന്യാസം പൂർത്തിയാക്കും. എൽപി, യുപി സ‌്കൂളുകൾക്ക‌് 20 കംപ്യൂട്ടർവരെ ലഭ്യമാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon