മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് പനിയുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനകളുടെ ഫലം ഇന്ന് പുറത്ത് വരും. മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. പനി ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിശോധനകൾ നടന്നത്.
പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നതിന്‍റെ ആദ്യ പരിശോധന ഫലം ഇന്ന് പുറത്തുവന്നേക്കും. കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും ഇന്ന് കിട്ടുമെന്നാണ് സൂചന. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പരിശോധനകൾ നടത്തുന്നത്.
മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. ഒപ്പം മുഹമ്മദ് ഷാന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ രാസപരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon