ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയിടയിലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ഫേസ്ബുക്ക്. നിലവില്‍, 60 കോടി ഉപയോക്താക്കളുടെ പാസ്സ്വേര്‍ഡ് ഫേസ്ബുക്ക് സൂക്ഷിച്ചിരുന്നത് സുരക്ഷയില്ലാതെയെന്ന് സമ്മതിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. പ്ലെയിന്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലായിരുന്നു ദശലക്ഷകണക്കിന് ഉപയോക്താക്കളുടെ പാസ്സ്വേര്‍ഡ് സൂക്ഷിച്ചിരുന്നതെന്ന് ഫേസ്ബുക്ക് തുറന്നു സമ്മതിച്ചിരിക്കുകയാണ്. ജീവനക്കാരില്‍ ആര്‍ക്കും പാസ് വേഡ് തിരയാനും - കാണുവാനും സാധിക്കുമായിരുന്ന തരത്തിലായിരുന്നു പാസ് വേഡ് സംവിധാനം ക്രമീകരിച്ചിടണ്ടായിരുന്നത്. എന്നാല്‍ ഇത് ആരും ഉപയോഗിച്ചിട്ടില്ല എന്നാണ് കമ്പനിയുടെ അവകാശവാദം .
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് യാതൊരു സുരക്ഷയുമില്ലാതെയാണ് പാസ്സ്വേര്‍ഡ് സൂക്ഷിക്കുന്നതെന്ന് ഒരു ടെക് വിഗദ്ധന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതിനുള്ള മറുപടിയുമായി ഫേസ്ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത് .എന്നാല്‍ തങ്ങളുടെ സ്വന്തം സെര്‍വറില്‍ ആയിരുന്നു പാസ്സ്വേര്‍ഡ് സൂക്ഷിചിരുന്നതെന്നും അതിനാല്‍ പുറത്ത് നിന്നുള്ള ആര്‍ക്കും വിവരങ്ങള്‍ കൈക്കലാക്കാന്‍ സാധിക്കില്ല എന്നുമാണ് കമ്പനി പറയുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon