കുപ്പര്‍ട്ടിനോ: വയര്‍ലെസ് ഹെഡ്ഫോണ്ബ്രാന്ഡ്- എയര്പോഡിന്റ രണ്ടാം തലമുറക്കാരനെ ആപ്പിള്‍ അവതരിപ്പിച്ചു. എയര്‍പോഡ് 2 എന്നു പേരിട്ടിരിക്കുന്ന പുതിയ എയര്‍ബഡ്സ് ഏറെ പുതുമകളോടെയാണ് എത്തിയിരിക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്ന എച്ച് 1 ചിപ്സെറ്റ് ആണ് എയര്‍പോഡ് 2 വിന്റെ ഏറ്റവും വലിയ പ്രത്യേകത. വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാനുള്ള കേയ്സും എയര്‍പോഡ് 2 ന്റെ സവിശേഷതകളില്‍പ്പെടുന്നു.
ഇതോടൊപ്പം കണക്ട് ചെയ്തു ചാര്‍ജ് ചെയ്യുന്ന വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള എയര്‍പോഡ് 2 വിന് 18,900 രൂപയാണ് വില. വയര്‍ലെസ് സംവിധാനമില്ലാത്ത എയര്‍പോഡ്2വിന് 14,900 രൂപയുമാണ് വില. രണ്ടു വേരിയന്റുകളും അടുത്ത മാസം തന്നെ ഇന്ത്യന്‍ വിപണി കീഴടക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon