കോട്ടയം: പാലായിൽ മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥി. തിരുവനന്തപുരത്ത് ചേര്‍ന്ന എൻ സി പി യോഗത്തിലാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. അതിനിടെ തുടർച്ചയായി കാപ്പൻ തിരഞ്ഞെടുപ്പിൽ നിൽക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. സംസ്ഥാന നിര്‍വാഹക സമിതിയംഗം സാബു ഏബ്രഹാം പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി.
കഴിഞ്ഞ തവണം കെ.എം.മാണിയുടെ ഭൂരിപക്ഷം നാലായിരിത്തിലേക്ക് കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞുവെന്നത് ഇടതുക്യാംപിന് ആശ്വാസമാകുന്ന ഘടകമാണ്. പാല കെ.എം.മാണിയുടെ സ്വന്തം മണ്ഡലമായിരുന്നത് യു.ഡി.എഫിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും വാശിയേറിയ പോരാട്ടത്തിനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മാണിയുടെ വിയോത്തെ തുടര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകളാകാനുള്ള സാധ്യത ഇടതുമുന്നണിയോ മല്‍സരിക്കുന്ന എന്‍ സി പിയോ തള്ളികളയുന്നില്ല.
എന്നാല്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിനെ തര്‍ക്കം എന്‍ സി പിക്ക് പ്രതീക്ഷ നല്‍കുന്ന ഘകടമാണ്. ജോസ് കെ മാണിയും പി.ജെ.ജോസഫും തമ്മില്‍ കൂടുതല്‍ ഇടഞ്ഞാല്‍ യു.ഡി.എഫ് വോട്ടുകള്‍ ചേരുമെന്നതാണ് ഇടതുമുന്നണി കണക്കു കൂട്ടുന്നത്. ലോക്സഭയിലുണ്ടായ കനത്ത പരാജയത്തില്‍ നിന്ന് മുക്തരാവാന്‍ വിജയമോ നിലമെച്ചപ്പെടുത്തലോ പാലായില്‍ ഇടതുമുന്നണിക്ക് അനിവാര്യമാണ്.

This post have 0 komentar
EmoticonEmoticon