തിരുവനന്തപുരം: താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര ശ്രമങ്ങളുമായി കെഎസ്ആര്‍ടിസി. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് കെഎസ്ആർടിസി നിര്‍ദ്ദേശം നല്‍കി. ഡ്രൈവർമാരുടെ കുറവ് മൂലം ട്രിപ്പുകൾ മുടങ്ങിയാൽ കെഎസ്ആർടിസിയുടെ നഷ്‌ടം ഭീമമാകും.
ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതേ തുടർന്ന് ഇന്നലെ 751 സര്‍വ്വീസുകളാണ് മുടങ്ങിയത്. നഷ്ട്ടത്തിലുള്ള കമ്പനിക്ക് ഇത് കൂടുതൽ ബാധ്യത വരുത്തിവെക്കുകയാണ്. അതേസമയം ജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്.
അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon