പാല: പാലയില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവെച്ചു. മത്സരത്തിനിടെ ഹാമര്‍ തലയില്‍ പതിച്ച് വളന്‍റിയറായ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് ചാമ്പ്യൻഷിപ്പ് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് സംഘാടകര്‍ക്കെതിരെ കേസെടുത്തിരുന്നു. ടൂര്‍ണമെന്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്. അതേസമയം, കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
പാലായില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിലാണ് ദാരുണാപകടമുണ്ടായത്. മത്സരത്തിനിടെ ഹാമര്‍ തലയില്‍ പതിച്ച് വളന്‍റിയറായ ഈരാറ്റുപേട്ട ചൊവൂര്‍ കുറിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെ മകന്‍ അഫീല്‍ ജോണ്‍സനാണ് (16) പരിക്കേറ്റത്. അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിൽ ചികില്‍സയിലാണ്.
ഹാമര്‍ ത്രോ പിറ്റിനോട് ചേര്‍ന്ന് നടത്തിയ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരത്തിന്റെ വളന്‍റിയറായിരുന്നു അഫീല്‍. മത്സരാര്‍ഥി എറിഞ്ഞ ജാവലിന്റെ ദൂരം മാര്‍ക്ക് ചെയ്യുന്നതിനിടെ അഫീന്റെ തലയുടെ വശത്ത് ഹാമര്‍ വന്ന് കൊള്ളുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon