ന്യൂഡല്‍ഹി: രണ്ടാംഘട്ട പോളിംഗ് അവസാനിച്ചപ്പോൾ ഉത്തരേന്ത്യയിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ആകെ 61.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.
ആസാം 73.32%, ബിഹാര്‍ 58.14%, ഛത്തീസ്ഗഢ് 68.70%, ജമ്മു കാഷ്മീര്‍ 43.37%,കര്‍ണാടക 61.80%, മഹാരാഷ്ട്ര 55.37%, മണിപ്പൂര്‍ 74.69%, ഒഡീഷ 57.41%, പുതുച്ചേരി 72.40%, തമിഴ്നാട് 61.52%, ഉത്തര്‍പ്രദേശ് 58.12%, പശ്ചിമ ബംഗാള്‍ 75.27% എന്നിങ്ങനെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം.
പശ്ചിമ ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ബംഗാളിലെ ചോപ്രയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ പോളിംഗ് ബൂത്ത് അടിച്ചുതകര്‍ക്കുകയും വോട്ടിഗ് യന്ത്രം തകരാറിലാക്കുകയും ചെയ്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon