ബീജിംഗ്: ചൈനയില്‍ വനപ്രദേശത്തുണ്ടായ ശക്തമായ തീപ്പിടുത്തത്തില്‍ 30 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ 27 പേര്‍ അഗ്നിശമന സേനാംഗങ്ങളാണ്. മരിച്ച മറ്റു മൂന്ന് പേരും അഗ്നിശമന സേനയോടൊപ്പം തീ അണക്കാന്‍ പ്രവര്‍ത്തിച്ചവരാണ്.
പടിഞ്ഞാറന്‍ ചൈനയിലെ സുയാച്ചിനിലാണ് സംഭവം. അഗ്നിശമന സേന തീ അണച്ചുകൊണ്ടിരിക്കെ കാറ്റ് ഗതിമാറി വിശീയതോടെ തീ ഇവര്‍ക്ക് നേരെ ആളിപ്പടരുകയായിരുന്നു.
3800 മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മലമ്ബ്രദേശത്താണ് തീപിടുത്തമുണ്ടായത്. 700ഓളം പേര്‍ തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon