തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട് ജില്ലയില്‍ 11 പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കുമാണ് സൂര്യാതപമേറ്റത്. ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെയാണ് ജാഗ്രതാ നിര്‍ദേശം.
വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെയാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. താപനിലയില്‍ നേരിയ കുറവുണ്ടെങ്കിലും അതീവജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത് 39.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. കൊല്ലത്ത് 38 ഡിഗ്രിയും ആലപ്പുഴയില്‍ 37 ഡിഗ്രിയും ഇന്ന് രേഖപ്പെടുത്തി.
This post have 0 komentar
EmoticonEmoticon