തിരുവനന്തപുരം: വേനല്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് കാട്ടുതീ പടര്‍ന്നുപിടിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. കാട്ടുതീ തടയാന്‍ പൊതുസമൂഹം ശക്തമായി രംഗത്തിറങ്ങണമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. വനമേഖലയില്‍ കൃത്യമായി ബോധവല്‍ക്കരണം നടത്തണം. ചപ്പുചവറുകളും ഉണങ്ങിയ ഇലകളും അടിച്ചുകൂട്ടി തീയിടുന്നതും വനമേഖലകളിലും പരിസരങ്ങളിലും തീ ഉപയോഗിക്കുന്നതും നിയന്ത്രിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ ആനമുടി ദേശീയോദ്യാനത്തിന് സമീപം കാട്ടുതീ പടര്‍ന്ന വാര്‍ത്തയാണ് അതില്‍ ഏറ്റവും പുതിയത്. 50 ഓളം വീടുകളും വനംവകുപ്പിന്റെ കീഴിലെ 6 ഹെക്ടര്‍ വനവും കത്തി നശിച്ചു. കാട്ടുതീ നമ്മുടെ ആവാസവ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല. മനുഷ്യരുടെ അശ്രദ്ധയാണ് വലിയ രീതിയിലുള്ള കാട്ടുതീ ഉണ്ടാകുന്നതിനു പലപ്പോഴും കാരണമാകുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ 200 ഏക്കറിലേറെ വനം ഇടുക്കിയില്‍ മാത്രം കത്തിയമര്‍ന്നു. വനവും പുല്‍മേടും കൃഷിസ്ഥലവുമല്ലാം ഇതില്‍ ഉള്‍പെടും. കാട്ടുതീ ഉണ്ടാകാതിരിക്കാനും പടരാത്തിരിക്കാനും പൊതുസമൂഹത്തിന്റെ കൂടി കരുതല്‍ വേണം. കാട് കത്തിയമരുന്നതോടെ അപൂര്‍വമായ സസ്യങ്ങളും നിരവധി ജന്തു ജാലങ്ങളും ഇല്ലാതാകും. അത് മനുഷ്യന്റെ നിലനില്‍പിന് ഭീഷണിയാകും. ഇഴജന്തുക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ജീവന് ഭീഷണിയാവുകയും വാസസ്ഥലം ഇല്ലാതാവുകയും ചെയ്യും. വന്യജീവികളെ സാരമായി ബാധിക്കുന്ന കാട്ടുതീ അവരെ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കും.
വനം അമൂല്യസമ്പത്താണ്. ഒരു വനം ഇല്ലാതാകുന്നതോടെ ഒരു നാട് ഇല്ലാതാകും. ഈ സമ്പത്ത് വരും തലമുറക്കായി കരുതി വെക്കേണ്ടതാണ്. വനസംരക്ഷണത്തിനായി നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാമെന്നു അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon