വാടാനപ്പള്ളി: ദേശീയ പാതയില്‍ തൃത്തല്ലൂര്‍ ഏഴാം കല്ലില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പൊന്നാനി സൗത്ത് പില്ലര്‍ പള്ളിക്കടുത്ത് കുരിക്കലകത്ത് ബാവയുടെ മകന്‍ നൗഷാദാണ് (29) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. നെടുമ്ബാശേരി വിമാനത്താവളത്തില്‍ പോയി തിരിച്ചു വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു.
പൊന്നാനി സ്വദേശികളായ ഷെഫീക് (24), ആസിഫ് (22), മുര്‍ഷാദ് (24), മന്‍സൂര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
This post have 0 komentar
EmoticonEmoticon