ads

banner

Wednesday, 3 April 2019

author photo

കൊച്ചി: വൈറ്റില പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ ദൈവദാസന്‍ തിയോഫിനച്ചന്റെ 51-ാം ചരമവാര്‍ഷികം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആത്മീയവും ഭൗതീകവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഒരു പതിറ്റാണ്ട് കാലത്തോളം അക്ഷീണം പരിശ്രമിച്ച കര്‍മ്മയോഗിയാണ് ദൈവദാസന്‍ തിയോഫിനച്ചന്‍. രാവിലെ ആറിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ചടങ്ങിന് റവ.ഫാ. പി.എസ്. ജോസഫ് മുഖ്യ കാര്‍മ്മികനാവും. തുടര്‍ന്ന് നൊവേന നടക്കും.

റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ശേഷം ഉച്ചയ്ക്ക് 2.30ന് ലത്തീന്‍ ഭാഷയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന റവ. ഡോ. അലക്‌സ് വടക്കുംതല മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് നാലിന് സീറോ മലബാര്‍ റീത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനക്ക് റവ. ഫാ. പോളി മുഖ്യ കാര്‍മ്മികനാവും. വൈകിട്ട് 6.30ന് നടക്കുന്ന  പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലിക്ക് റവ. ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മ്മികനാവും. രാത്രി നേര്‍ച്ചസദ്യയോട് കൂടി ചടങ്ങുകള്‍ സമാപിക്കും. 

ഫാ. റോബിന്‍ ഡാനിയേല്‍, ഫാ. ബിനോയ് ലീന്‍, അഗസ്റ്റിന്‍ വാലുങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement