ബോളിവുഡ് ചിത്രം 83യുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. 1983 ലെ ലോക കപ്പ് കിരീട നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണ് 83. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തിലെ നായകന്‍. തമിഴ് നടന്‍ ജീവ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്രിക്കറ്റര്‍ ശ്രീകാന്തായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്. ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും ഇത്.
കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി എത്തുന്നത്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon