കോഴിക്കോട്: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'വിജയ് സങ്കല്പ് യാത്ര'യ്ക്ക് നേതൃത്വം നല്‍കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കോഴിക്കോടെത്തും. വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചില്‍ വച്ചാണ് ബി.ജെ..പിയുടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മാര്‍ഗം ബീച്ചിലെ പ്രചാരണ വേദിയിലെത്തും.
എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജും മോദിയെ സ്വീകരിക്കാനായി കോഴിക്കോട് എത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും മറ്റു ബി ജെ പി-എന്‍.ഡി.എ നേതാക്കളും, എന്‍.ഡി.എയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കാനെത്തും.
അമ്ബതിനായിരത്തോളം പ്രവര്‍ത്തകരെയാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയ്ക്ക് അത്തും പുറത്തും നിന്ന് 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon