ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പത്രികക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിക്കുന്നതാണ് കോണ്‍ഗ്രസ് പത്രിക ഇതിനെതിരെയാണ് വിമര്‍ശനവുമായി രാജ്‌നാഥ് എത്തിയിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് അദേഹം പറഞ്ഞു.
ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്..? രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം.
ഗുജറാത്തിലെ കച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുന്‍ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് ഒരു പ്രധാനമന്ത്രിയും രാജ്യത്തെ മറ്റു ഭാഗങ്ങള്‍ക്ക് മറ്റൊരു പ്രധാനമന്ത്രിയും. ഞാനീ നേതാക്കളോട് പറയുകയാണ്, നിങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്ത് മാറ്റുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുണ്ടാകില്ല.
കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. പണ്ഡിറ്റ് നെഹ്റു സര്‍ദാര്‍ വല്ലാഭായ് പട്ടേലിന് പ്രശ്നം കൈകാര്യം ചെയ്യുന്നതിന് പൂര്‍ണ്ണ അധികാരം നല്‍കിയിരുന്നെങ്കില്‍ അന്ന് തന്നെ അതിനൊരു പരിഹാരമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.അഴിമിതി പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ആയി എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അത്തരം ഒരു ദിശയിലേക്ക് നിര്‍ണായക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മോദിയുടെ പ്രതിബദ്ധതയും സമഗ്രതയും ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon