സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നതിനിടെ ചിലയിടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്ന് നേരിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
അതേസമയം കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ വയനാട് ഒഴികെയുളള എല്ലാ ജില്ലകള്‍ക്കുമുളള ജാഗ്രതാ നിര്‍ദേശം ഇന്നുകൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസ് വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon