വാഷിങ്ടണ്‍: യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റൊസെന്‍സ്റ്റീന്‍ രാജിവെച്ചു.2016-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ റഷ്യന്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഇടപെടല്‍ അന്വേഷിക്കാന്‍ റോബര്‍ട്ട് മുളളറെ നിയമിച്ചത് റോസെന്‍സ്റ്റീന്‍ ആണ്.
വില്യം ബാറിനെ അറ്റോര്‍ണി ജനറലായി നിയമിച്ചപ്പോള്‍ തന്നെ മാര്‍ച്ചോടെ റോഡ് റൊസെന്‍സ്റ്റീന്റെ രാജി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മെയ് 11ഓടെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം തുടരുകയായിരുന്നു. കഴിഞ്ഞ മാസം റോബര്‍ട്ട് മുള്ളര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഡോണള്‍ഡ് ട്രംപിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്നതായിരുന്നില്ല അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. നീതിന്യായ വകുപ്പിന് മേലുളള രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് റൊസെന്‍സ്റ്റീന്റെ രാജിക്കത്ത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon