ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ യുവതിയെ സാഹായിച്ചത് അഡ്വ.പ്രശാന്ത് ഭൂഷണെന്ന് അഡ്വ.എം.എല്‍.ശര്‍മ്മ.സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് എം.എല്‍. ശര്‍മ്മ ഇക്കാര്യം പറഞ്ഞത്.ഇക്കാര്യം മറ്റേതെങ്കിലും ബെഞ്ചില്‍ ഉന്നയിക്കാന്‍ എം.എല്‍ ശര്‍മ്മയ്ക്ക് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് ആരോപണം ഉന്നയിച്ചത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

This post have 0 komentar
EmoticonEmoticon