ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്.രാഹുല്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
2003-ൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കന്പനിയുടെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുലെന്നാണ് സ്വാമിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടർ ബി.സി. ജോഷി നോട്ടീസ് അയച്ചിരിക്കുന്നത്.
കന്പനിയുടെ രേഖകളിലും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2015-നുശേഷം നിരവധി തവണ സ്വാമി ഈ വിഷയം ആരോപിച്ചിരുന്നെങ്കിലും സർക്കാർ നടപടിക്കു തയാറായിരുന്നില്ല. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് രാഹുലിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയയ്ക്കുന്നത്.
This post have 0 komentar
EmoticonEmoticon