ഉപയോക്താക്കള്‍ കൂടുതല്‍ സൗകര്യം ഒരുക്കി ഗൂഗിള്‍ പേ. ഗൂഗിള്‍ പേയിലൂടെ സ്വര്‍ണം വാങ്ങാനുളള അവസരമാണ് പുതിയ സംവിധാനം. ഇതിനായി എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായി ഗൂഗിള്‍ കരാറിലെത്തി. ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും. പുതിയ സംവിധാനം ഉപയോഗിച്ച് 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ആപ്പിലൂടെ അറിയാന്‍ സാധിക്കും.ഗോള്‍ഡ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. ഗൂഗിള്‍ പേയുടെ ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് കമ്ബനി പറയുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon