വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രചാരണയോഗത്തിലും രാഹുല്‍ പ്രസംഗിക്കും. വൈകിട്ട് ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുല്‍ പ്രസംഗിക്കും. നാളെ കണ്ണൂരില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon