യു എസ് ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്‍റിങ്കയ്ക്കെതിരെ രണ്ടുസെറ്റ് പിന്നില്‍ നില്‍ക്കെ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു ജോക്കോവിച്ച്. സ്കോര്‍ 6–4, 7–5, 2–1. മുന്‍ ചാംപ്യന്‍മാരായ റോജര്‍ ഫെഡററും സെറീന വില്യംസും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ തോല്‍പിച്ചു. ക്രൊയേഷ്യയുടെ പെട്റ മാറ്റ്‍റിച്ചിനെയാണ് സെറീന തോല്‍പിച്ചത്. ലോക രണ്ടാം നമ്പര്‍ വനിത താരം ഓസ്ട്രേലിയയുടെ ആഷ്‍ലി ബാര്‍ടി പ്രീ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ചൈനയുടെ വാങ് കിയാങ്ങാണ് ബാര്‍ടിയെ തോല്‍പിച്ചത്.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon