ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലം മാറ്റം. പടിഞ്ഞാറൻ മേഖലയിലെ എയർ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.
അതേസമയം, അഭിനന്ദന് വീരചക്ര പുരസ്കാരത്തിന് വ്യോമംസേനമ ശുപാര്‍ശ ചെയ്തു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും പാകിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിറുത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പുരസ്കാരമാണ് വീരചക്ര. അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അഭിനന്ദന് അധികം വൈകാതെ തന്നെ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്നും വിവരമുണ്ട്. അഭിനന്ദന് പൂര്‍ണ ആരോഗ്യവാനാണെന്ന് പരിശോധനകളില്‍ തെളിഞ്ഞാല്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്താന്‍ സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ നേരത്തേ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുന്‍പെ പാകിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടര്‍ന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ പിന്നീട് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ലഹോറില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon