വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരെ കണ്ട് നന്ദി അറിയിക്കാനായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഇന്ന് എത്തും. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും. നാളെയാണ് വയനാട് ജില്ലയിൽ പര്യടനം.
നാളെ രാഹുല്‍ ഗാന്ധി കളക്‌ട്രേറ്റിലെ ഫെസിലിറ്റേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലും റോഡ് ഷോയില്‍ പങ്കെടുക്കും. ഞായറാഴ്ച ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ രാഹുല്‍ ഗാന്ധി ഡൽഹിക്ക് മടങ്ങും.
തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനറല്‍ കണ്‍വീനര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജറനല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍, നിയുക്ത എം.പി.മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പര്യടനത്തില്‍ പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon