ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസില്‍ മുന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റീസ് അരുണ്‍മിശ്രയുടെ ബെഞ്ച് ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാന്‍ തയാറായില്ല.
അതിനിടെ ഫ്ലാറ്റ് പൊളിക്കുന്നതിനെ സംബന്ധിച്ച് ആശങ്കയകറ്റാന്‍ പരിസരവാസികളുടെ യോഗംവിളിച്ചു. അതേസമയം മരടിലെ ഫ്ലാറ്റുകളില്‍നിന്ന് ഒഴിയുന്നവര്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്മെന്‍റുകളില്‍ പലതിലും ഒഴിവില്ലെന്ന പരാതിയുമായി ഫ്ലാറ്റ് ഉടമകള്‍. രണ്ടു ദിവസത്തിനുള്ളില്‍
പുതിയ സ്ഥലം കണ്ടെത്തി മാറുക പ്രയാസമാണെന്നും ഉടമകള്‍ പറയുന്നു.
ഒഴിപ്പിക്കല്‍ നടപടികള്‍ രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. സബ് കലക്ടറുടെ അധ്യക്ഷതയില്‍ മരട് നഗരസഭ കൗണ്‍സിലിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗവും അല്‍പസമയത്തിനകം ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ കൗണ്‍സിലിനെ അറിയിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon