ads

banner

Tuesday, 11 December 2018

author photo

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം നേടാനാവില്ലെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി രംഗത്തുവന്നിരിക്കുനനത്.കനത്ത പോരാട്ടം തുടരുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ഏറെ നേരം കേവല ഭൂരിപക്ഷം ഉറപ്പിച്ച ലീഡ് നിലയുമായി മുന്നേറിയ കോണ്‍ഗ്രസിനെ താഴോട്ടിറക്കി ബിജെപി മുന്നിലെത്തിയെങ്കിലും വീണ്ടും കോണ്‍ഗ്രസ് തിരിച്ച് ലീഡ് നിലയില്‍ മുന്നിലെത്തി.

ബി.ജെ.പിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുന്ന സാഹചര്യത്തില്‍ ബി.എസ്.പിയും എസ്.പിയും നേടുന്ന സീറ്റുകള്‍ മധ്യപ്രദേശില്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ബി.എസ്.പി പിന്തുണ അറിയിച്ചിരിക്കുന്നത്.

നിലവില്‍ 112 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി 107 സീറ്റുമായി തൊട്ടുപിറകിലുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. മധ്യപ്രദേശില്‍ ബി.എസ്.പി ആറു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിട്ടത്. കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.

അതേസമയം രണ്ട് സംഘങ്ങളും ലീ‍ഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിട്ടുണ്ട്. പക്ഷേ, ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള വമ്പന്‍ പോരാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നടക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ലീഡ് നിലയില്‍ മാറ്റം വരുമ്പോള്‍ ഇരു സംഘങ്ങളും ആശങ്കയിലാണ്.എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പി ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ സഖ്യമുണ്ടാക്കാൻ പാടുപെട്ട കോൺഗ്രസിനെയാണ് നമ്മൾ മറുപുറത്ത് കണ്ടത്. മധ്യപ്രദേശിലും നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങി മത്സരത്തിനിറങ്ങിയ ശിവ്‍രാജ് സിംഗിന് തിരിച്ചടി നേരിട്ടുന്നുവെന്ന് തന്നെയാണ് ലീഡ് നിലകള്‍ വ്യക്തമാക്കുന്നത്.മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയാകും മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് മുന്നോക്ക സ്ഥാനാർഥികളുടെ വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement