ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും അധികാരത്തിലേറി കെ ചന്ദ്രശേഖര്‍ റാവു. ഭരണത്തില്‍ തുടരാവുന്ന ഒന്‍പതു മാസം വേണ്ടെന്നുവെച്ച് തിരഞ്ഞെടുപ്പിനു മുതിര്‍ന്ന ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് തെലങ്കാനയിലെ വിജയം സൂചിപ്പിക്കുന്നത്.
തെലങ്കാനയിലെ ജനങ്ങളെ പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിനു പ്രാധാന്യം കൊടുക്കാതെ വീണ്ടും ടിആര്‍എസിനെയും ചന്ദ്രശേഖര്‍ റാവുവിനെയും തിരഞ്ഞെടുക്കുകയായിരുന്നു. ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കിയതാണ് തെലങ്കാനയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചന്ദ്രശേഖര്‍ റാവുവിന് വിജയം നേടിക്കൊടുത്തത്.
കാലാവധി അവസാനിക്കാന്‍ ഒന്‍പതു മാസം കൂടി ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ടിആര്‍എസ് അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു തീരുമാനിച്ചത് പ്രതിപക്ഷത്തെപ്പോലും ആശ്ചര്യത്തിലാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon