മലയാളത്തിലെ എക്കാലത്തേയും മികച്ച ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗമെത്തുന്നു. ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഭര്‍ത്താവായി എത്തിയ റിയാസ് രണ്ടാം ഭാഗത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് റിയാസ് സിനിമയിലേക്ക് വീണ്ടും എത്തുന്നത്. ആകാശഗംഗയ്ക്ക് ശേഷം അവസരങ്ങളൊന്നും ലഭിച്ചില. പലരോടും ചാൻസ് ചോദിച്ചെങ്കിലും കിട്ടിയില്ല. ചെയ്ത രണ്ട് മൂന്ന് പ്രോജക്ടുകൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് സിനിമയിൽ നിന്ന് അകന്നത്. സ്വയം മാർക്കറ്റ് ചെയ്യാനും ആരോടും അങ്ങോട്ട് പോയി ചാൻസ് ചോദിക്കാനൊന്നും അറിയില്ലായിരുന്നു. നമുക്ക് അർഹതപ്പെട്ടത് നമ്മളെ തേടിവരും എന്നൊരു കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പ് 20 വർഷം നീണ്ടുവെന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ എന്നും റിയാസ് മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
1999ൽ പുറത്തിറക്കിയ വിനയൻ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം തുടങ്ങുന്നത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട്‌ചെയ്ത സ്ഥലത്ത് നിന്ന് തന്നെയാണ്. തന്നെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുള്ള സ്ഥലമാണ് ഒളപ്പമണ്ണ മനയും അതിൻ്റെ പരിസരവുമെന്നും 20 വർഷത്തിന് ശേഷം ഇവിടെ തന്നെ ഷൂട്ടിങ്ങിനായി എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റിയാസ് അഭിമുഖത്തിൽ പറഞ്ഞു.
രണ്ടാംഭാഗത്തിൽ ആദ്യഭാഗത്തിൽ അഭിനയിച്ച പലരും ഇല്ല എന്നുള്ളതാണ് വേദനിപ്പിക്കുന്ന ഒരു വസ്തുതയെന്നും അകാശഗംഗയിൽ ഒപ്പം അഭിനയിച്ച സുകുമാരി ചേച്ചി, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, കൽപന, ശിവജി അവരാരും ഇന്ന് നമ്മോടൊപ്പമില്ലെന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഭാഗത്തിൽ ഒരുപാട് പുതിയ അഭിനേതാക്കളുണ്ട്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നുണ്ട്. പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ വിനയന്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. ചിത്രത്തില്‍ ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, രാജന്‍.പി.ദേവ്, സുകുമാരി, കൊച്ചിന്‍ ഹനീഫ, മധുപാല്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon